ജോര്‍ജിയയില്‍ നൂറോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ച് ജോര്‍ജിയ. ഇവിടെ നിരവധി വിദ്യാര്‍ഥികള്‍ ഇതിനകം സ്‌കൂളിലെത്തുകയോ നിരവധി പേര്‍ സ്‌കൂളിലേക്കുള്ള ഒരുക്കങ്ങളിലോ ആണ്. അതിനിടയിലാണ് സാമൂഹ്യ അകലം പാലിക്കാതെ കുട്ടികളുടെ സ്‌കൂളില്‍ നിന്നുള്ള ഫോട്ടോകള്‍ പുറത്തുവന്നത്. കുട്ടികള്‍ നിറഞ്ഞ ഇടനാഴിയും മാസ്‌ക് ധരിക്കാത്ത വിദ്യാര്‍ഥികളുമാണ് പ്രചരിക്കുന്ന ഫോട്ടോകളിലുള്ളത്. പീച്ചിലെ വലിയ സ്‌കൂളുകളിലൊന്നില്‍ നൂറോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി വിവരമുണ്ട്. ക്ലാസുകള്‍ തുടങ്ങുന്നതിനു മുമ്പുള്ള കണക്കാണിത്. ജോര്‍ജിയ ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ളതാണ് കണക്കുകള്‍. ആഗസ്ത് അഞ്ചാം തിയ്യതിയോടെ ജോര്‍ജിയയിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യത്തെ ഒരുലക്ഷമെത്താന്‍ നാലു മാസമെടുത്ത ജോര്‍ജ്ജിയ രണ്ടാമത്തെ ഒരു ലക്ഷമെത്താന്‍ കേവലം നാലാഴ്ചകള്‍ മാത്രമാണെടുത്തത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ജോര്‍ജിയയില്‍ ഇതിനകം 209,000 പേര്‍ക്കാണ് കോവിഡ് രോഗബാധയുണ്ടായത്്. ഇതിനകം 4117 പേര്‍ മരിക്കുകയും ചെയ്തു.