ജൂണ്‍ ഒന്നിനകം രാജ്യം സുഖം പ്രാപിക്കുമെന്ന് പ്രസിഡന്റ് ട്രംപ്

കൊറോണ വൈറസ് മഹാമാരിയില്‍ അമേരിക്കയില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സര്‍ക്കാറിന്റെ ”സാമൂഹിക അകലം പാലിക്കല്‍” മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടുകയാണെന്നും വൈറ്റ് ഹൗസില്‍ ഒരു കൂടിക്കാഴ്ചയില്‍ ട്രംപ് പറഞ്ഞു.”മരണനിരക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ ഉയര്‍ച്ചയില്‍ എത്തുമെന്ന് മോഡലിംഗ് കണക്കാക്കുന്നതായും പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.ജൂണ്‍ ഒന്നിനകം രാജ്യം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,000 ആയിട്ടുണ്ട്. നിലവില്‍ അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,484 ആയി.ഒരുലക്ഷത്തില്‍പരം ആളുകള്‍ രോഗബാധിതരാണ്