ചൈനയില്‍ വിദേശത്തുനിന്ന് എത്തിയവര്‍ക്ക് കൊറോണ

ബീജിംഗ്: കൊറോണ വൈറസ് വ്യാധിയുടെ ഉത്ഭവ കേന്ദ്രമായ ചൈനയില്‍ പുതിയ ആശങ്ക. വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് കുടുതലായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതാണ് പുതിയ പ്രശ്‌നം. ചൈനയില്‍ തിങ്കളാഴ്ച നാല് സ്വദേശികള്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. അതേസമയം, വിദേശത്തുനിന്ന് എത്തിയ 12 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, വിദേശത്തുനിന്ന് എത്തുന്ന മുഴുവന്‍പേരും 14 ദിവസം സ്വന്തം ചെലവില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ ഉത്തരവിട്ടു. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലടക്കം കൊറോണ ബാധ നിയന്ത്രണവിധേയമായിട്ടുണ്ട്. ചൈനയില്‍ ഇതുവരെ 80,800 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 3213പേര്‍ മരണമടഞ്ഞു. ശേഷിക്കുന്നവരില്‍ മിക്കവരും രോഗമുക്തരായിട്ടുണ്ട്. നിലവില്‍ പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ചികിത്സയിലുള്ളത്.