ഗ്രേസ് സൂപ്പ് കിച്ചന് സഹായഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ്

പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട്റീച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന പ്ലെയിന്‍ഫീല്‍ഡ് ഗ്രേസ് സൂപ്പ് കിച്ചന് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് വിശക്കുന്നവര്‍ക്കും, ദുരിതമനുഭവിക്കുന്നവര്‍ക്കും സാന്ത്വനമേകി സമൂഹത്തിലെ സുമനസ്സുകളുടേയും, വോളന്റിയര്‍മാരുടെയും സഹായത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ഗ്രേസ് സൂപ്പ് കിച്ചന്‍ അനേകര്‍ക്കാണ് ഭക്ഷണം നല്‍കി സ്തുത്യര്‍ഹമായ സേവനം നടത്തി വരുന്നത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമൂഹത്തിലെ ദുരിതം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് സംഘടിപ്പിച്ച ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് ഗ്രേസ് സൂപ്പ് കിച്ചന് സഹായമെത്തിച്ചതെന്ന് ന്യൂജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് ജിനേഷ് തമ്പി ചെയര്‍മാന്‍ ഡോ. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. അന്ന ധനം , മഹാ ധാനമെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയാകണം സംഘടനകള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നു വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് സീനിയര്‍ മെമ്പറും , ഗ്രേസ് സൂപ്പ് കിച്ചന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സോമന്‍ ജോണ്‍ തോമസ് അഭിപ്രായപ്പെട്ടു ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി , സെക്രട്ടറി ഡോ ഷൈനി രാജു , ട്രഷറര്‍ രവി കുമാര്‍, ജോണ്‍ സക്കറിയ (വൈസ് ചെയര്‍മാന്‍), ശോഭ ജേക്കബ് ( വൈസ് ചെയര്‍പേഴ്സണ്‍ ), രാജന്‍ ചീരന്‍ (വൈസ് പ്രസിഡന്റ്) , വിദ്യ കിഷോര്‍ (വൈസ് പ്രസിഡന്റ്), മിനി ചെറിയാന്‍ (ജോയിന്റ് സെക്രട്ടറി), ചാരിറ്റി ഫോറം പ്രസിഡന്റ് മിനി പവിത്രന്‍ , അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഡോ സോഫി വില്‍സണ്‍ , ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ തങ്കമണി അരവിന്ദന്‍ എന്നിവരോടൊപ്പം മറ്റു എക്സിക്യൂട്ടീവ് , അഡൈ്വസറി ബോര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ചാരിറ്റി ഫണ്ട് സമാഹരണത്തിനു നേതൃത്വം കൊടുത്തത്.