ഗ്രീന്‍ ന്യൂ ഡീലില്‍ ഒപ്പുവെച്ച് ലോസ് ഏഞ്ചല്‍സ് മേയര്‍

കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്നതിന്റെ ഭാഗമായി ഗ്രീന്‍ ന്യൂ ഡീലില്‍ ഒപ്പുവെച്ച് ലോസ് ഏഞ്ചല്‍സ് മേയര്‍ എറിക് ഗാര്‍സെറ്റി. ഭൂമിയെ സംരക്ഷിക്കാനും നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും കൂടുതല്‍ സമൃദ്ധവും ആരോഗ്യകരവുമായ ഭാവി സൃഷ്ടിക്കാനും വേണ്ടിയാകണം ഈ ദശകത്തില്‍ നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് മേയര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. 2030 ഓടെ ലോസ് ഏഞ്ചല്‍സ് കൂടുതല്‍ സുസ്ഥിരമാകാന്‍ പദ്ധതി ലക്ഷ്യമിടുന്നു.