ഗൂഗിളിന്റെ സ്റ്റേഡിയ കൂടുതല്‍ ഫോണുകളിലേക്ക്

ഗൂഗിള്‍ അവതരിപ്പിച്ച ക്ലൗഡ് ഗെയിമിങ് പ്ലാറ്റ്‌ഫോം ആയ സ്റ്റേഡിയ സേവനം ഇന്നു മുതല്‍ കൂടുതല്‍ ഫോണുകളിലേക്ക്. ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ മാത്രം ലഭിച്ചിരുന്ന സേവനമാണ് എസ്യൂസ്, റേസര്‍, സാംസങ് എന്നീ ബ്രാന്‍ഡുകളുടെ ഫോണുകളിലേക്കും എത്തുന്നത്. പ്രതിമാസ വരിസംഖ്യ നല്‍കി തിരഞ്ഞെടുത്ത വിഡിയോ ഗെയിമുകള്‍ വിലകൊടുത്തു വാങ്ങാതെയും ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാതെയും കളിക്കാന്‍ വഴിയൊരുക്കുന്ന ഗെയിമിങ് പ്ലാറ്റ്‌ഫോം ആണ് സ്റ്റേഡിയ.