ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവര്‍ക്കു ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ സ്ഥാനമില്ല; ബെര്‍ണി സാന്റേഴ്‌സ്

ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവര്‍ക്കു ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും, ഗര്‍ഭഛിദ്രം അത്യന്താപേക്ഷിതമാണെന്നും ഡമോക്രാറ്റിക് പ്രസിഡന്റ് മുന്‍നിര സ്ഥാനാര്‍ഥിയും വെര്‍മോണ്ടില്‍ നിന്നുള്ള സെനറ്ററുമായ ബെര്‍ണി സാന്റേഴ്‌സ്. തിരഞ്ഞെടുപ്പ് ഫോറത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ 95 ശതമാനം പേരും പ്രൊ ചോയ്‌സിനെ പിന്തുണയ്ക്കുന്നവരാണെന്നും ബെര്‍ണി പറഞ്ഞു. താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഗര്‍ഭഛിദ്ര അവകാശത്തെ അംഗീകരിക്കാത്ത ഒരു ജഡ്ജിയെയും നോമിനേറ്റ് ചെയ്യുകയില്ലെന്നും ബെര്‍ണി പ്രഖ്യാപിച്ചു.