ഖത്തറിൽ ബലിപെരുന്നാൾ അവധി30 മുതൽ

ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂലൈ 30 മുതൽ ആഗസ്​റ്റ്​ ആറ്​ വരെയാണ്​ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഈദ് അവധി. തുടർന്ന്​ വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയും ശനിയുംകഴിഞ്ഞ്​ ആഗസ്റ്റ് ഒമ്പതിനേ സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങുകയുള്ളൂ. ബാങ്കുകള്‍, മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്‍െറയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോറിറ്റി(ക്യു.എഫ്.എം.എ)യുടേയും കീഴില്‍ പ്രവര്‍ത്തിക്കുന്നവയുടെ അവധി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കുന്നതിനനുസരിച്ചായിരിക്കും.