ഖത്തറിൽ കൂടുതൽ പള്ളികൾ തുറക്കുന്നു

കോവിഡ്-19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതി​െൻറ രണ്ടാംഘട്ടമായി ഖത്തറിൽ കൂടുതൽ പള്ളികൾ തുറക്കുന്നു. ജൂലൈ ഒന്നു മുതല്‍ രാജ്യത്ത്​ 262 പള്ളികള്‍ കൂടി തുറക്കും. ബുധനാഴ്ച പ്രഭാത നമസ്‌കാരം മുതല്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാമെന്ന് ഔഖാഫ് ഇസ്ലാമിക് കാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം മൂന്നാംഘട്ടമായ ഓഗസ്റ്റ് മുതല്‍ മാത്രമേ ആരംഭിക്കുകയുള്ളു. സെപ്റ്റംബര്‍ 1 മുതല്‍ മുഴുവന്‍ പള്ളികളും തുറക്കും. ജൂണ്‍ 15 ന് ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ 500 പള്ളികള്‍ തുറന്നിരിന്നു. രണ്ടാംഘട്ടത്തിന് തുടക്കമാകുന്നതിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങളും പുറുപ്പെടുവിച്ചിട്ടുണ്ട്. പൊതു, സ്വകാര്യ ഇടങ്ങളില്‍ ജൂലൈ 1 മുതല്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല എന്നതാണ് പ്രധാനം നിര്‍ദേശം. നിലവില്‍ പരമാവധി 10 പേര്‍ക്ക് വരെ ഒത്തുകൂടാന്‍ അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 50 ശതമാനം ജീവനക്കാര്‍ക്ക് കൂടി ഓഫിസിലെത്തി ജോലി ചെയ്യാം.