ഖത്തറിലും രോഗികളുടെ എണ്ണം വർധിക്കുന്നു

ദോഹ: ഖത്തറിലും കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 1830 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. രണ്ടുപേർ മരണമടയുകയും ചെയ്​തു. ഇതോടെ ഖത്തറിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 19 ആയി. 50ഉം 43ഉം വയസുള്ളവരാണ് വെള്ളിയാഴ്ച മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. 605 പേര്‍ രോഗമുക്തി നേടി. ആകെ രോഗം ഭേദമായവര്‍ 7893 ആയി.ആകെ 1,80,642 പേരെ പരിശോധിച്ചപ്പോള്‍ 40,481 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1719 പേരാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 175 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.