‘കർഫ്യൂ പാസ്’​ ആയി വിമാന ടിക്കറ്റും ഉ​പയോഗിക്കാം

റിയാദ്: കർഫ്യൂ സമയത്ത്​ വിമാനത്താവളത്തിലിറങ്ങുന്നവർക്ക്​ ആശ്വാസവാർത്ത; കർഫ്യൂ പാസ്​ ഇല്ലാത്തതിനാൽ എങ്ങനെ പുറത്തിറങ്ങുമെന്ന്​ ആശങ്കവേണ്ട. വിമാന ടിക്കറ്റുകള്ളും കര്‍ഫ്യൂ സയമത്ത് പെര്‍മിറ്റായി ഉപയോഗിക്കാം.​ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചതാണിക്കാര്യം. നഗരങ്ങള്‍ക്കുള്ളില്‍ വിമാന യാത്രക്ക്​ മുമ്പുള്ള മൂന്നുമണിക്കൂർ സമയത്തും വിമാനത്തവളത്തിൽ ഇറങ്ങിയശേഷമുള്ള മൂന്നു മണിക്കൂര്‍ സമയവും വിമാന ടിക്കറ്റ്​ പെര്‍മിറ്റായി ഉപയോഗിക്കാവുന്നതാണ്. എയര്‍പോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന പ്രവിശ്യകള്‍ക്ക് പുറത്തുള്ള യാത്രക്കാര്‍ക്ക് ഇത് യാത്രക്കു മുമ്പും ശേഷവുമായി മൂന്നു ദിവസം വീതം കര്‍ഫ്യൂ പെര്‍മിറ്റായി പയോഗിക്കാവുന്നതാണെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.