കോവിഡ്; 12 ലക്ഷം കോടിയുടെ ധനസഹായം നല്‍കാന്‍ ലോകബാങ്ക്

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 100 രാജ്യങ്ങള്‍ക്ക് 12 ലക്ഷം കോടിയുടെ ധനസഹായം നല്‍കാന്‍ ലോകബാങ്ക്. ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുവാനും ജീവന്‍ രക്ഷാ ഉപകരണങ്ങളും മരുന്നും വാങ്ങുവാനുമാണ് ധനസഹായത്തിന്റെ ഭാരിഭാഗവും ചിലവഴിക്കുക. കോവിഡ് മഹാമാരിയിലും ലോകമെമ്പാടുമുള്ള അടച്ചുപൂട്ടലും ഏതാണ്ട് ആറു കോടി ജനങ്ങളെ വലിയ പ്രതിസന്ധിയിലും കൊടും പട്ടിണിയിലുമാക്കും.ഇതു തടയുക ലക്ഷ്യമിട്ടാണ് 100 വികസ്വര രാജ്യങ്ങള്‍ക്കായി 1600 കോടി ഡോളര്‍ ഏതാണ്ട് 12 ലക്ഷം കോടി രൂപ 100 വികസ്വര രാജ്യങ്ങള്‍ക്ക് ധനസഹായമായി നല്‍കുന്നതെന്ന്് ലോകബാങ്ക് അധികൃതര്‍ വാഷിംഗ്ടണില്‍ അറിയിച്ചു.ലോകത്തെ 70 ശതമാനം പേരും ജീവിക്കുന്ന ഈ ഏഴു രാജ്യങ്ങളിലായാണെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. അടുത്ത 15 മാസം കൊണ്ട് വിതരണം ചെയ്യാനും നടപ്പിലാക്കാനും ഉദ്ദേശിക്കുന്ന പദ്ധതി ഒരു നാഴികകല്ലായി മാറുമെന്നും ലോകബാങ്ക് പ്രസിഡന്റ് പറഞ്ഞു.സഹായത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങള്‍ക്ക് അവ നേരിടുന്ന ആരോഗ്യ, സാമ്പത്തിക, സാമൂഹിക ആഘാതങ്ങളെ മാറ്റികടക്കാന്‍ ഉപകരിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്.ഈ വലിയ ധനസഹായ പദ്ധതി ഏര്‍പ്പെടുത്തിയ ലോകബാങ്കിനെ അഭിന്ദിച്ച് ഇതിനകം വിവിധ ലോക നേതാക്കളും ബിസിനസ്സ് പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെയും കോര്‍പ്പറേഷനുകളുടെയും വ്യക്തികളുടെയും സഹായങ്ങള്‍ ഈ പദ്ധതിക്കായി സ്വീകരിക്കുമെന്ന് ലോകബാങ്ക് അറിയിച്ചിട്ടുണ്ട്.