കോവിഡ്: സൗദിയിൽ 86 ശതമാനം പേർക്ക് രോഗമുക്തി

റിയാദ്: സൗദിയിൽ കോമഡി രോഗം സ്ഥിരീകരിച്ച 86 ശതമാനം പേരും രോഗം മുക്തരായി. പുതുതായി രോഗം സ്ഥിരീകരിക്കുന്നത് എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. മരണനിരക്കും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1573 പേര്‍ക്ക് മാത്രമാണ്. 1890 പേര്‍ സുഖംപ്രാപിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 2,77,478 ആയി.  ഇതില്‍ 2,37,548 പേരും രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നിരക്ക് 86 ശതമാനമായി ഉയര്‍ന്നു. ശനിയാഴ്ച 21 മരണമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 2887 ആയി. റിയാദ് 6, ജിദ്ദ 3, ത്വാഇഫ് 8, ബുറൈദ 1, ഹാഇല്‍ 1, സകാക 1, അല്‍ബഹാ 1 എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തത്.