കോവിഡ് വാക്സിൻ: തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വീ​ഡി​യോ​ക​ൾ നി​രോ​ധി​ക്കു​മെ​ന്ന് യൂ​ട്യൂ​ബ്

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വീ​ഡി​യോ​ക​ൾ നി​രോ​ധി​ക്കു​മെ​ന്ന് യൂ​ട്യൂ​ബ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രും ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ അ​ട​ങ്ങു​ന്ന വീ​ഡി​യോ​ക​ളാ​ണ് നീ​ക്കം ചെ​യ്യു​ക. ദിവസങ്ങൾക്ക് മുൻപ് ഫേസ്ബുക്കും ഇത്തരത്തിലുള്ള തീരുമാനം എടുത്തിരുന്നു.

വാ​ക്സി​ൻ ജ​ന​ങ്ങ​ളെ കൊ​ല്ലു​മെ​ന്നും വ​ന്ധ്യ​ത​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും കു​ത്തി​വെ​പ്പി​നൊ​പ്പം മ​നു​ഷ്യ​രി​ൽ മൈ​ക്രോ ചി​പ്പ് ഘ​ടി​പ്പി​ച്ചേ​ക്കു​മെ​ന്നു​മെ​ല്ലാ​മു​ള്ള വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ യൂട്യൂബിൽ വ്യാപകമാകുന്നതിനെ തുടർന്നാണ് നടപടി. ഇത്തരത്തിലുള്ള രണ്ടുലക്ഷത്തോളം വിഡിയോകൾ ഇതുവരെ നീക്കം ചെയ്തതായി യൂട്യൂബ് അവകാശപ്പെട്ടു. ഫെബ്രുവരി മുതലുള്ള കണക്കാണിതെന്നും യൂട്യൂബ് വക്താവ് അറിയിച്ചു.

അം​ഗീ​കാ​ര​മി​ല്ലാ​ത്ത ചി​കി​ത്സാ രീ​തി​ക​ൾ, ചി​കി​ത്സ തേ​ടു​ന്ന​തി​ൽ നി​ന്നും ജ​ന​ങ്ങ​ളെ പി​ന്തി​രി​പ്പി​ക്ക​ൽ, ക്വാറന്‍റെൻ തു​ട​ങ്ങി​യ സം​ബ​ന്ധി​ച്ച് രാജ്യത്ത് നിലനിൽക്കുന്ന ഒൗ​ദ്യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ വീ​ഡി​യോകളാണ് യൂ​ട്യൂ​ബ് നീ​ക്കം ചെ​യ്യു​ന്ന​ത്.