കോവിഡ് മരണം 4.05 ലക്ഷം; രോഗബാധിതര്‍ 70.81 ലക്ഷം

അമേരിക്കയില്‍ കോവിഡ് ഭീതിയൊഴിയുന്നില്ല. പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. അതേ സമയം 1 ലക്ഷത്തിലധികം ആളുകള്‍ രോഗം മൂലം മരിച്ചു. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കവിഞ്ഞു. മരണസംഖ്യ 4 ലക്ഷം കടന്നു.വിശദമായ റിപ്പോര്‍ട്ടിലേക്ക്. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ഇതുവരെ 4,05,074 പേരാണ് വൈറസ് ബാധിതരായി മരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം പിന്നിട്ടു. 213 രാജ്യങ്ങളിലായി 70,81,811 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 34,56,237 പേര്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ 32,20,500 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരില്‍ 53,758 പേരുടെ സ്ഥിതി ഗുരുതരമാണ്. 24 മണിക്കൂറിനിടെ 1,12,689 ആളുകള്‍ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. 3,375 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗബാധയിലും മരണസംഖ്യയിലും അമേരിക്കയാണ് മുന്നില്‍. 20,07,449 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 1,12,469 പേര്‍ മരിച്ചു. 761,101 പേര്‍ രോഗത്തെ അതിജീവിച്ചു. ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം ന്യൂയോര്‍ക്കാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 398,828. മരണം 30,442. നിലവില്‍ 283,695 പേര്‍ ചികിത്സയിലുണ്ട്. ന്യൂജേഴ്സിയില്‍ രോഗം ബാധിച്ചവര്‍ 166,006. മരണം 12,216. അ്‌മേരിക്ക കഴിഞ്ഞാല്‍ രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാമത്. 6,91,962 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 36,499 രോഗികള്‍ മരിച്ചു. 3,02,084 പേര്‍ രോഗത്തെ അതിജീവിച്ചു.