കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ മരിച്ചു

റിയാദ്: കോവിഡ് -19 ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു.  സൗദിയിലും കുവൈത്തിലുമാണ് മരണം. വയനാട് സ്വദേശിയാണ് സൗദിയിൽ മരിച്ചത്.  വയനാട് പൊഴുതന മുത്താരുകുന്ന് സ്വദേശി തെങ്ങുംതൊടി ഹംസയാണ് (55) സൗദിയിലെ അൽഖർജിൽ മരിച്ചത്. അല്‍ഖര്‍ജില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം  കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 27 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി തിരികെ വന്നത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി സുനില്‍ കുമാര്‍  (38) ആണ് കുവൈത്തി ൽ മരിച്ചത്. ജാബിര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്ബനിയിലെ ജോലിക്കാരനായിരുന്നു