കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താത്ക്കാലിക പ്രവേശന വിലക്ക്

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താത്ക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. പ്രാദേശിക ദിനപത്രമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. എന്നാൽ, യാത്രാ വിലക്ക് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തു വന്നിട്ടില്ല.

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യത്തുനിന്നുള്ള യാത്രക്കാർക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ഓഗസ്റ്റ് 1 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വാണിജ്യ സർവീസ് ആരംഭിക്കും. നിലവിൽ ഈ ഏഴു രാജ്യങ്ങളിൽ നിന്ന് ഒഴികെയുള്ള യാത്രക്കാർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.