കൊളംബിയ ജയിലില്‍ കൊറോണ ഭീതിയെ തുടര്‍ന്ന് തടവുകാര്‍ ഏറ്റുമുട്ടി 23 പേര്‍ കൊല്ലപ്പെട്ടു

ബോഗോട്ടയിലെ ലാ മോഡലോ ജയിലില്‍ നിന്ന് കുറ്റവാളികള്‍ കൂട്ടത്തോടെ രക്ഷപ്പെടാന്‍ ശ്രമം നടത്തിയതെന്ന് നീതി നിയമ മന്ത്രി മാര്‍ഗരിറ്റ കാബെലോ പറഞ്ഞു. രാജ്യത്തെ മറ്റു ജയിലുകളിലും സമാനമായ സംഘടനങ്ങള്‍ നടന്നതായും ഒരു വീഡിയോ അഭിമുഖത്തില്‍ മന്ത്രി അറിയിച്ചു.അതേ സമയം ജയിലില്‍ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ സംബന്ധിച്ച വളരെ സങ്കടകരമായ ദിനമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് ബാധയും മരണങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ തടവുകാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക് നേരത്തെ അറിയിച്ചിരുന്നു.