കൊറോണ വൈറസ്; യുഎസ് പ്രതിരോധ മേധാവി ഇന്ത്യന്‍ യാത്ര മാറ്റിവച്ചു

കൊറോണ വൈറസ് വ്യാപനത്താല്‍ യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ അടുത്തയാഴ്ച നടത്താനിരുന്ന ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവച്ചതായി പെന്റഗണ്‍ അറിയിച്ചു. ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെക്കുറിച്ചുള്ള ഭീതിയെകുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഈ മാസം 16 നും 20 നും ഇടയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നുവെങ്കിലും ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന മാരകമായ കൊറോണ വൈറസിന്റെ സമ്മര്‍ദത്താല്‍ യാത്ര താല്‍കാലികമായി മാറ്റി വച്ചതായി പെന്റഗണ്‍ അറിയിച്ചു. കൊറോണ വൈറസ് കേസുകള്‍ സേന വിഭാഗത്തില്‍ വളരെ കുറച്ചു മാത്രമേ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളുവെന്നും പ്രതിദിനം 20,000 സര്‍വീസ് ആളുകളും സിവിലിയന്‍ ജോലിക്കാരും ജോലി ചെയ്യുന്ന പെന്റഗണ്‍ ആസ്ഥാനം വൈറസ് വിമുക്തമായി സൂക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സിവിലിയന്‍ ജോലിക്കാരോട് വീട്ടില്‍ നിന്ന് റിമോട്ട് ഉപയേഗിച്ച് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, അതേസമയം സഹപ്രവര്‍ത്തകര്‍ തമ്മില്‍ കഴിവതും സമ്പര്‍ക്കം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.