കൊറോണ വൈറസ്: ഒരു ദിവസത്തെ ഏറ്റവും കൂടിയ കേസുകള്‍ രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന

ജനീവ: ലോകാരോഗ്യ സംഘടന കൊറോണ ഞായറാഴ്ച ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു 24 മണിക്കൂറിനുള്ളില്‍ 183,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് ലോകാരോഗ്യ സംഘടന രേഖപ്പെടുത്തിയത്. ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മാത്രം 54,771 പേര്‍ക്കാണ് ബ്രസീലില്‍ കൊറോണ ബാധിച്ചത്.

അമേരിക്കയാണ് രണ്ടാം സ്ഥാനത്ത് 36,617 കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 15,400 ആണ്.