കൊറോണ വൈറസ്:മാസ്‌കും ടോയ്‌ലറ്റ് പേപ്പറും കൊള്ളയടിക്കപ്പെട്ടു

ഹോങ്കോങ്:കൊറോണ ഭീതി ലോകത്ത് പലതരം കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്നു. ഏറ്റവും ഒടുവില്‍ സായുധ സംഘം തോക്കുചൂണ്ടി ടോയ്‌ലറ്റ് പേപ്പറും സുരക്ഷ മാസ്‌കും കൊള്ളയടിച്ച സംഭവം ആണ് പുറത്തു വരുന്നത്. ഹോങ്കോങ്ങില്‍ നിന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നഗരത്തിനു പുറത്തെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് വന്ന ട്രക്ക് തടഞ്ഞുനിര്‍ത്തി സായുധ സംഘം ടോയ്ലറ്റ് പേപ്പര്‍ കൊള്ളയടിച്ചതായി പോലീസ് സ്ഥിരീകരിച്ചു.സുരക്ഷാ ഭീതി കാരണമായി ജനം മാസ്‌കുകള്‍ കൂട്ടമായി വാങ്ങാന്‍ തുടങ്ങിയതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇവക്ക് കടുത്ത ക്ഷാമം നേരിടുകയാണ്. ഇതോടെയാണ് ജനം കൊള്ളയിലേക്ക് തിരഞ്ഞത്.