കൊറോണ വൈറസിനോട് പൊരുതി ജയിച്ച് മസാച്യുസെറ്റ്‌സിലെ 103 വയസ്സ്‌ക്കാരി ജെന്നി സ്‌റ്റെജ്‌ന

. മസാച്ചുസെറ്റ്‌സ്: 103 വയസ്സ്‌ക്കാരിയായ ജെന്നി സ്റ്റെജ്‌ന മൂന്നാഴ്ചയോളം കൊറോണ വൈറസിനെതിരെ പോരാടി. അവരുടെ നഴ്‌സിംഗ് ഹോമില്‍ വെച്ചാണ് ജെന്നിക്ക് രോഗം സ്ഥിരീകരിച്ചത്. വൈറസ് എന്താണെന്നോ അല്ലെങ്കില്‍ കൊവിഡ് എത്രമാത്രം അപകടകാരിയാണെന്നോ ജെന്നിക്ക് അറിവുണ്ടായിരുന്നില്ല. പക്ഷേ കൊറോണ വൈറസിന്റെ ഭീകരത അവരെ പെട്ടെന്ന് രോഗിയാക്കുകയായിരുന്നു. അവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് ഒരിക്കലും ഒരു പ്രതീക്ഷ ഉള്ളതായിരുന്നില്ല. കൊറോണ വൈറസ് പ്രായ ഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന ഒരു അസുഖമാണ്. പക്ഷേ പ്രായമായവരില്‍ ഇതിന്റെ തീവ്രത കൂടുതലായിരിക്കും എന്ന് മാത്രം. രാജ്യത്തുടനീളമുള്ള കൊറോണ വൈറസിന്റെ വ്യാപനം നഴ്‌സിംഗ് ഹോമുകളെ കടുത്ത സന്ദര്‍ശന നയങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു. ജെന്നിയുടെ നഴ്‌സിംഗ് ഹോമില്‍ മാത്രം 33 കേസുകളാണ് റിപ്പോര്‍ട്ട് ചെയതിട്ടുള്ളത്. ജെന്നി ഒരു പോരാളിയാണെന്നാണ്, അവരുടെ കുടുംബം പറയുന്നത്. ഒരു പക്ഷേ ഇവരുടെ മനോധൈര്യം കൊണ്ടു തന്നെ ആയിരിക്കാം ജെന്നി സ്‌റ്റെജ്‌ന എന്ന 103 വയസ്സക്കാരി ജീവതത്തിലേക്ക് തിരിച്ചു വരാന്‍ കാരണമായത്. എന്നാല്‍ ഒരു ഘട്ടത്തില്‍, സ്വര്‍ഗത്തിലേക്ക് പോകാന്‍ തയ്യാറാണോ എന്ന് ചോദിച്ചപ്പോള്‍, ”അതെ, നരകം” എന്ന് അവര്‍ പ്രതികരിച്ചത്. സുഖം പ്രാപിച്ചതിന് ശേഷം ‘ബഡ് ലൈറ്റ്’ എന്ന തന്റെ ഇഷ്ട പാനീയം കുടിച്ചാണ്, ജെന്നി ജീവിതത്തിലേക്കുള്ള തന്റെ തിരിച്ചു വരവിനെ ആഘോഷിച്ചത്.