കൊറോണ; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെന്ന് സിംഗപ്പൂര്‍ എംബസി

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സിംഗപ്പൂരില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സിംഗപ്പൂര്‍ എംബസി. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും രാജ്യത്തെ ജനങ്ങള്‍ സുരക്ഷിതരാണെന്നും സിംഗപ്പൂര്‍ എംബസി അറിയിച്ചു. 58 പേര്‍ക്കാണ് നിലവില്‍ സിംഗപ്പൂരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുളളത്. ഇവരൊക്കെ നിരീക്ഷണത്തിലാണ്. മരണം ഒന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കരുതലിനായി ഓറഞ്ച് അലേര്‍ട്ട് മാത്രമാണ് രാജ്യത്ത് പ്രഖ്യാപിച്ചിട്ടുളളത്. മറ്റ് വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.