കൊറോണ; യുഎസില്‍ 14-ാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തു

കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായചൈനയിലെ വുഹാനില്‍ നിന്നെത്തിയ ഒരാളില്‍ കൂടി കൊറോണ സ്ഥിരീകരിച്ചതോടെ അമേരിക്കയില്‍ കൊറോണ ബാധിതരുടെ എണ്ണം 14 ആയി ഉയര്‍ന്നു. രോഗിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വ്യക്തിക്ക് കൊറോണ സ്ഥിരീകരിച്ചതായി സിഡിസി അറിയിച്ചു. സമീപത്തു തന്നെയുള്ള ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന രോഗി നിരീക്ഷണത്തിലാണെന്നും സിഡിസി അധികൃതര്‍ അറിയിച്ചു. ടെക്‌സാസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണിത്. വുഹാനില്‍ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ മറ്റ് ആളുകളില്‍ ഉള്‍പ്പെടെ വരും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതല്‍ കേസുകള്‍ ഉണ്ടാകുമെന്ന് സിഡിസി അധികൃതര്‍ ആവര്‍ത്തിച്ചു.