കൊറോണ ഭീതി ഒളിമ്പിക്‌സിനെയും ബാധിക്കുമോ എന്ന് ആശങ്ക

ടോക്യോ:ലോകമാകെ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ഭീതി അടുത്ത ജൂലൈയില്‍ നടക്കാനിരിക്കുന്ന ‘ഒളിമ്പിക്‌സ് 2020’നെയും ബാധിക്കുമോ എന്ന് ആശങ്ക. ജൂലൈ 24മുതല്‍ ടോക്യോവിലാണ് ഒളിമ്പിക്‌സ് നടക്കുക. ഒളിമ്പിക്‌സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരവെയാണ് കൊറോണ ഭീതി പടര്‍ന്നുപിടിച്ചിരിക്കുന്നത്.ഒളിമ്പിക്‌സ് മുന്‍ നിശ്ചയപ്രകാരംതന്നെ നടക്കണമെന്നാണ് ആഗ്രഹമെന്ന് ജപ്പാനിലെ ഒളിമ്പിക്‌സ് മന്ത്രി സീകോ ഹഷിമോട്ടോ അഭിപ്രായപ്പെട്ടു.അനിവാര്യ സാഹചര്യമാണെങ്കില്‍, ഒളിമ്പിക്‌സ് റദ്ദാക്കുന്നതിന് പകരം ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവെക്കുന്ന കാര്യമാണ് പരിഗണിക്കേണ്ടത്. ജപ്പാനാണ് ആതിഥേയ രാജ്യമെങ്കിലും ഒളിമ്പിക്‌സ് നടത്തിപ്പിന്റെ കാര്യത്തില്‍ തീരുമാനെമടുക്കേണ്ടത് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയാണ്.