കൊറോണ:സൗദി ഉംറ തീര്‍ഥാടനത്തിനുള്ള അനുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു

റിയാദ്:വിവിധ രാജ്യങ്ങളില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഉംറ തീര്‍ത്ഥാടനത്തിനുള്ള അനുമതി താല്‍ക്കാലികമായിനിര്‍ത്തിവച്ചു.സൗദി വിദേശകാര്യമന്ത്രാലയമാണ് അനുമതി നിര്‍ത്തിവച്ചത്. മക്കയിലേക്കുള്ള സന്ദര്‍ശനവും നിര്‍ത്തിവച്ചിട്ടുണ്ട്.വിവിധ രാജ്യങ്ങളില്‍ നിന്ന് ഉംറ തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് പുറമെ സ്വദേശികള്‍ക്കും ജി.സി.സി രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കും ഇത് ബാധകമായിരിക്കും.