കോവിഡ്​: സൗദിയിൽ 50 മരണം

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌​ ഒറ്റ ദിവസത്തിനിടെ 50 മരണം. ​രാജ്യത്ത്​ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​ത ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്​. 4387 പേര്‍ക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു. 3648 പേര്‍ പുതുതായി സുഖം പ്രാപിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 190823ഉം രോഗമുക്തരുടെ എണ്ണം 130766ഉം ആയി. 1649 പേർ ഇതിനകം കോവിഡ്​ മൂലം മരണമടഞ്ഞു. 58408 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുന്നു​. ഇതില്‍ 2278 പേരുടെ നില ഗുരുതരമാണ്​. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. റിയാദ്​ (15), മക്ക (9), ജിദ്ദ (8), മദീന (6), ദമ്മാം (3), ബേയ്​ഷ്​ (2), വാദി ദവാസിര്‍ (2), അല്‍മദ്ദ (2), ഹ-ഫര്‍ അല്‍ബാത്വിന്‍ (1), ജീസാന്‍ (1), സബ്​യ (1), സുല്‍ഫി (1) എന്നിവിടങ്ങളിലാണ്​ ചൊവ്വാഴ്​ച മരണങ്ങള്‍ സംഭവിച്ചത്​.