കുവൈത്തിൽ സ്വദേശിവത്​കരണം ശക്​തമാക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശിവത്​കരണം ശക്​തമാക്കുന്നു. ചെറിയ പെരുന്നാളിന് ശേഷം 50 ശതമാനം വിദേശികളെ കുവൈത്ത് മുനിസിപ്പാലിറ്റി ഒഴിവാക്കും. മന്ത്രി വലിദ് അല്‍ ജാസിമി​െൻറ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രാജ്യത്ത് നടപ്പാക്കുന്ന സ്വദേശിവത്കരണത്തി​െൻറ ഭാഗം കൂടിയായാണ് നടപടി. കൊവിഡ്-19 വ്യാപനത്തി​െൻറ പശ്ചാത്തലത്തിലാണ് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന അന്‍പത് ശതമാനം വിദേശികളെ പിരിച്ചു വിടാന്‍ മന്ത്രി വലിദ് അല്‍ ജാസിം ഉത്തരവിട്ടത്. ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചു. എഞ്ചനീയര്‍മാര്‍, നിയമവിദഗ്ധര്‍, സെക്രട്ടറി തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കടക്കം ജോലി നഷ്​ടമാകാനിടയുണ്ട്​ എന്നാണ്​ ആശങ്ക.