കുവൈത്തിൽ മലയാളി നഴ്സ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലിരുന്ന മലയാളി നഴ്‍സ് മരിച്ചു. റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരി (48) ആണ് മരിച്ചത്. ഹോം കെയര്‍ നഴ്‌സായിരുന്ന സുമ കുമാരിയെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയിലാണ് അന്ത്യം.. കഴിഞ്ഞ മാസമാണ് സുമ കുമാരി നാട്ടില്‍ നിന്നും കുവൈത്തിലെത്തിലേക്ക് മടങ്ങിയത്. മൃതദേഹം കൊവിഡ് പ്രോട്ടോകാള്‍ പ്രകാരം കുവൈത്തില്‍ സംസ്‍കരിക്കും.