കുവൈത്തിൽ കോവിഡ്​ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 6000 കവിഞ്ഞു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 6311 ആയി. ഗൾഫ്​ നാടുകളിൽ ഏറ്റവുമധികം ഇന്ത്യക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരിക്കുന്നത്​ കുവൈത്തിലാണ്​. കുവൈത്തിൽ കോവിഡിന്​ ഇരയായ ഏറ്റവും വലിയ വിദേശി സമൂഹവും ഇന്ത്യക്കാരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 319 പേര്‍ ഇന്ത്യക്കാര്‍ 955 പേര്‍ക്കാണ് കുവൈത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 19564 ആയി. 24 മണിക്കൂറിനിടെ അഞ്ചുപേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 138 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 332 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്.