കുവൈത്തില്‍ പത്തുപേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പത്തുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 56 ആയി. ഇറാനില്‍ നിന്ന് മടങ്ങിയ സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനിടെ,മുന്‍ കരുതലിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സ്‌കൂള്‍ അവധി രണ്ടാഴ്ച കൂടി നീട്ടുന്നതിനും സാധ്യതയേറി.നിലവില്‍, മാര്‍ച്ച് 15വരെ സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇത് ഒരുമാസത്തേക്ക് നീട്ടിയാല്‍ അത് പാഠ്യപദ്ധതിയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അധികൃതരില്‍ നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്.