കുവൈത്തില്‍ ആഭ്യന്തരമന്ത്രാലയം വെബ്‌സൈറ്റ് ഇടപാടുകളിൽ റെക്കോർഡ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തരമന്ത്രാലയം വെബ്‌സൈറ്റ് വഴി ഒരാഴ്ചക്കിടെ പൂര്‍ത്തിയാക്കിയത് പത്ത് ലക്ഷത്തോളം ഇടപാടുകള്‍. വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കല്‍ ഉള്‍പ്പെടെയുള്ളവയാണ് നടന്നത്. ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ ആന്‍ഡ് മീഡിയ വിഭാഗം മേധാവി ബ്രിഗേഡിയര്‍ തൗഹീദ് അല്‍ ഖന്ദരി അറിയിച്ചതണ് ഇക്കാര്യം . 9,96,272 ഇടപാടുകളാണ് ജൂലൈ 10നും 16നും ഇടയിൽ നടന്നത്. ഇഖാമ, ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളായിരുന്നു കൂടുതലും. ഇഖാമ പുതുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ജവാസാത്തുകളില്‍ നേരിട്ട് ഹാജരാകുന്ന ആളുകളുടെ എണ്ണത്തില്‍ വൻതോതിൽ കുറവുണ്ടായിട്ടുണ്ട്.