കുവൈത്തിലും വിമാന സർവീസ്​ പുനരാരംഭിക്കാൻ ഒരുക്കം തുടങ്ങി

കുവൈത്ത്​ സിറ്റി: അന്താരാഷ്​ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്​ കുവൈത്തും ഒരുക്കംതുടങ്ങി. ഇതിന്​ മുന്നോടിയായി കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കൊ​മേ​ഴ്​​സ്യ​ല്‍ വി​മാ​ന​ങ്ങ​ള്‍​ക്ക്​ യാ​ത്രാ​നു​മ​തി ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നു. സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വ​കു​പ്പ്​ മേ​ധാ​വി​ ശൈ​ഖ്​ സ​ല്‍​മാ​ന്‍ അ​ല്‍ ഹ​മൂ​ദ്​ അ​സ്സ​ബാ​ഹി​​െന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, ധ​ന മ​ന്ത്രാ​ല​യം, ക​സ്​​റ്റം​സ്​ വ​കു​പ്പ്, ​ജ​ന​റ​ല്‍ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ഫോ​ര്‍ പ്ലാ​നി​ങ്​ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചു. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി വാ​ണി​ജ്യ​വി​മാ​ന സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​നാ​ണ്​ നീ​ക്കം. ഇ​തി​നാ​യി ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 30 ശ​ത​മാ​നം, ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 60 ശ​ത​മാ​നം, മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ണ തോ​തി​ല്‍ എ​ന്നി​ങ്ങ​നെ​യാ​ണ്​ സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ക. മ​ന്ത്രി​സ​ഭ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി ആ​രോ​ഗ്യ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​യി​രി​ക്കും സ​ര്‍​വി​സ്​ ആ​രം​ഭി​ക്കു​ക.