കുരിശ് നീക്കം ചെയ്യണമെന്ന വാദം ഫ്‌ളോറിഡാ സര്‍ക്യൂട്ട് കോടതി തള്ളി

പെന്‍സ്‌കോള (ഫ്‌ളോറിഡ): രണ്ടാം ലോകമഹായുദ്ധ സ്മാരമായി ഫ്‌ളോറിഡാ സംസ്ഥാനത്തെ പെന്‍സകോള പൊതു സ്ഥലത്തു സ്ഥാപിച്ചിരുന്ന കുരിശു നീക്കം ചെയ്യണമെന്ന യുക്തിവാദികളുടെ ആവശ്യം ഫ്‌ളോറിഡാ ഇലവെന്‍ത്ത് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് തള്ളി. ഫ്രീഡം ഫ്രം റിലീജയന്‍ ഫൗണ്ടേഷനാണ് ഇതു സംബന്ധിച്ച ലൊ സ്യൂട്ട് ഫയല്‍ ചെയ്തിരുന്നത്. 1941 മുതല്‍ പൊതു സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന കുരിശു നീക്കം ചെയ്യുന്നതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നിരുന്നു.ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് ലൊസ്യൂട്ട് ഫയല്‍ ചെയ്തത്. മതപരമായ ചിഹ്നങ്ങള്‍ രാഷ്ട്രത്തിന്റെ ചരിത്രവും സംസ്ക്കാരവും സൂചിപ്പിക്കുന്ന ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന വസ്തുതകളാണെന്ന സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.