കാലിഫോര്‍ണയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 13

ചൈനയിലെ വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാലിഫോര്‍ണിയ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കയിലെ കൊറോണബാധിതരുടെ എണ്ണം 13 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 167 പേരുമായി വുഹാനില്‍ നിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരനിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യുസി സാന്‍ ഡീഗോ മെഡിക്കല്‍ സെന്ററിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.