ഓള്‍സ്റ്റേറ്റ് ഇന്‍ഷുറന്‍സ് 600 മില്യണ്‍ ഡോളര്‍ പ്രീമിയമായി ഉപഭോക്താക്കള്‍ക്ക് നല്‍കും

കൊറോണ വൈറസ് കാരണം റോഡില്‍ ഡ്രൈവര്‍മാര്‍ കുറവായതിനാല്‍ ഓള്‍സ്റ്റേറ്റ് 600 മില്യണ്‍ ഡോളര്‍ പ്രീമിയമായി ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കും. കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനായി വീട്ടില്‍ തന്നെ തുടരാനുള്ള സംസ്ഥാനങ്ങളുടെ ഉത്തരവനുസരിച്ച് കുറച്ച് ആളുകള്‍ മാത്രം വാഹങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ 600 മില്യണ്‍ ഡോളര്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുമെന്ന് ഓള്‍സ്റ്റേറ്റ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. നോര്‍ത്ത്ബ്രൂക്ക് ആസ്ഥാനമായുള്ള ഇന്‍ഷുറര്‍ അതിന്റെ ഓള്‍സ്റ്റേറ്റ്, ഇഷുറന്‍സ്, എന്‍കാംപാസ് ഉപഭോക്താക്കള്‍ക്ക് ”ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ് പേബാക്ക്” വാഗ്ദാനം ചെയ്യും. മിക്ക പോളിസി ഹോള്‍ഡര്‍മാര്‍ക്കും അവരുടെ പ്രതിമാസ പ്രീമിയത്തിന്റെ 15% ഏപ്രില്‍, മെയ് മാസങ്ങളില്‍ ലഭിക്കും.