ഓര്‍ഡര്‍ മാറിപ്പോയി; കെഎഫ്‌സി മാനജേരുടെ തലയിലേക്ക് ചിക്കന്‍ എറിഞ്ഞ് ഉപഭോക്താവ്

ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ കെഎഫ്‌സി മാനജേരുടെ തലയിലേക്ക് ചിക്കന്‍ എറിഞ്ഞ് ഉപഭോക്താവ്. വിസ്‌കോണ്‍സിന്‍സിലെ ഒരു കെഎഫ്സി റെസ്‌റ്റൊറന്റിലായിരുന്നു സംഭവം. ഓര്‍ഡര്‍ ചെയ്ത ആഹാരം അല്ല ലഭിച്ചത് എന്നാരോപിച്ചാണ് സാധനം വാങ്ങി മടങ്ങിയ സ്ത്രീ വീണ്ടും റസ്റ്റൊറന്റില്‍ തിരിച്ചെത്തിയത്. ഓര്‍ഡര്‍ മാറ്റി നല്‍കാമെന്ന് ജീവനക്കാര്‍ അറിയിച്ചുവെങ്കിലും പ്രകോപിതയായ സ്ത്രീ ചിക്കന്‍ മാനേജരുടെ തലയിലേക്ക് വലിച്ചെറിയുകയായിരുന്നു. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും യുവതി സ്വന്തം വാഹനത്തില്‍ കയറി മടങ്ങിയിരുന്നു.