ഒറ്റപ്പാലം സ്വദേശി ഒമാനിൽ അപകടത്തിൽ മരിച്ചു

മസ്‌കത്ത്: പാലക്കാട് ഒറ്റപ്പാലം സ്വദേശി ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശി സുദീപാണ് ഒമാന്‍ സൊഹാറിലുണ്ടായ അപകടത്തില്‍ മരിച്ചത്.12 വര്‍ഷമായി ഒമാനിലുള്ള സുദീപ് അടുത്ത കാലത്താണ് സോഹാറിലെ ഫ്യൂച്ചര്‍ ടെക്‌നിക്കല്‍ ട്രേഡിങ്ങിലേക്ക് മാറിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു.