ഒമാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പക്ഷി ഇറക്കുമതി നിരോധിച്ചു

മസ്‌കത്ത്: മുന്‍ കരുതലിന്റെ ഭാമായി ഒമാന്‍ ഒമ്പത് രാജ്യങ്ങളില്‍ നിന്ന് ജീവനുള്ള പക്ഷികളെയും പക്ഷി ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. ഇന്ത്യയിലെ ഛത്തീസ്ഗഡ് സംസ്ഥാനം, സൗദി, ജര്‍മ്മനി, ഹംഗറി, റൊമാനിയ, പോളണ്ട്, സ്ലോവാക്യ, ഉക്രൈന്‍, ചെക് റിപ്പബ്ലിക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പക്ഷി ഇറക്കുമതി നിരോധിച്ചുകൊണ്ട് കൃഷിവകുപ്പ് മന്ത്രി സൈദ് അല്‍ഔഫി ഉത്തരവ് പുറപ്പെടുവിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധം തുടരും.