ഇറാൻ മധ്യപൗരസ്ത്യ മേഖലയിൽ സമാധാന ഭീഷണിയുയർത്തുന്നു -സൗദി 

റിയാദ്: ഇറാൻ മധ്യപൗരസ്ത്യ മേഖലയിൽ സമാധാന ഭീഷണിയുയർത്തുകയാണെന്ന്സൗദി ഭരണാധികാരി. സൽമാൻ രാജാവ്. െഎക്യരാഷ്ട്ര പൊതുസഭയുടെ 75ാമത് സമ്മേളനത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിെന്‍റയും അരാജകത്വത്തി‍െന്‍റയും ശക്തികള്‍ മേഖലകളില്‍ പതിറ്റാണ്ടുകളായുണ്ട്. അന്താരാഷ്ട്ര നിയമങ്ങളോട് ആദരവ് പുലര്‍ത്തുകയും സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരങ്ങളെ പിന്തുണക്കുകയും തീവ്രവാദത്തെ എല്ലാ രൂപത്തിലും നേരിടുകയും ചെയ്യുന്ന നയമാണ് രാജ്യത്തിേന്‍റതെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. ഇറാനുമായി സമാധാനത്തിന് കഴിഞ്ഞ ദശകങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്. നിരവധിതവണ ഇറാെന്‍റ പ്രസിഡന്‍റുമാരെ സ്വീകരിച്ചു. എന്നാല്‍ ഇറാന്‍ ഭരണകൂടം എല്ലാ ശ്രമങ്ങളെയും ചൂഷണം ചെയ്യുകയായിരുന്നു. തീവ്രവാദ നിലപാടുകള്‍ വിപുലീകരിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചു. കഴിഞ്ഞവര്‍ഷം സൗദിയിലെ എണ്ണ ഖനന, സംസ്കരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഇപ്പോഴും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അയച്ച്‌ സൗദിയെ ആക്രമിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇറാന്‍ നശീകരണ ആയുധങ്ങള്‍ നേടുന്നതിനും മിസൈല്‍ പദ്ധതി വികസിപ്പിക്കുന്നതിനും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലിനും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമെതിരെ അന്താരാഷ്ട്ര ഇടപെടലും പരിഹാരവും അത്യാവശ്യമാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ദേശീയ സുരക്ഷ കാത്തു സൂക്ഷിക്കുന്നതില്‍ സൗദി അറേബ്യ ഒരു അലംഭാവവും കാട്ടില്ല. കോവിഡ് മൂലം വലിയ വെല്ലുവിളിയാണ് ലോകം അഭിമുഖീകരിക്കുന്നത്. ഇൗ വര്‍ഷത്തെ ജി20 ഉച്ചകോടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ പകര്‍ച്ചവ്യാധിയെ ചെറുക്കാനും അതിെന്‍റ മാനുഷികവും സാമ്ബത്തികവുമായ സ്വാധീനം പരിമിതപ്പെടുത്താനും അന്താരാഷ്ട്ര ശ്രമങ്ങളെ ഏകോപിച്ചതായും സല്‍മാന്‍ രാജാവ് പറഞ്ഞു.