ഇന്ത്യന്‍ സ്‌കൂള്‍ ലോഗോ മത്സരം

മനാമ: എഴുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ സ്‌കൂള്‍ ലോഗോ മത്സരം സംഘടിപ്പിക്കുന്നു. 1950 ല്‍ സ്ഥാപിതമായ സ്‌കൂളിന്റെ പേരും പെരുമയും സംസ്‌കാരവും ചിത്രീകരിക്കുന്നതായിരിക്കണം ലോഗോ. എന്‍ട്രികള്‍ ഫെബ്രുവരി 20നകം isb70@indianschool.bh എന്ന വിലാസത്തില്‍ ലഭിക്കമം. ഡിസൈന് പിന്നിലെ ആശയം വിശദീകരിക്കുന്ന വിവരണവും ലോഗോയ്ക്ക് ഒപ്പം ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെട്ട ലോഗോയ്ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും.