ഇന്ത്യന്‍ സന്ദര്‍ശനം; ആവേശത്തോടെ കാത്തിരിക്കുന്നുവെന്ന് മെലാനിയ ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇന്ത്യസന്ദര്‍ശിക്കുന്നതിന്റെ ആവേശത്തിലാണ് യു.എസ്. പ്രഥമ വനിത മെലാനിയ ട്രംപ്. ‘അഹമ്മദാബാദും ഡല്‍ഹിയും സന്ദര്‍ശിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. ഇന്ത്യയിലേക്കുള്ള ആദ്യ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്തബന്ധംആഘോഷമാക്കാനൊരുങ്ങുകയാണെ’ന്നും മെലാനിയ ട്വിറ്ററില്‍ കുറിച്ചു. ഇരുവരുടെയും സന്ദര്‍ശനങ്ങള്‍ ഏറെ പ്രത്യേകതകളുള്ളതാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.