ഇന്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ട്രംപ് ക്യാംപിന്റെ മോദി ഫോട്ടോ

വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി മരേന്ദ്രമോദിയുമായുള്ള വീഡിയോ പുറത്തുവിട്ടു പുതിയ പരീക്ഷണത്തിന് ട്രംപ് ക്യാംപിന്റെ ശ്രമം. തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരുടെ വോട്ട് ലക്ഷ്യമിട്ടാണ് ട്രംപ് പുതിയ പദ്ധതി രംഗത്തിറക്കിയത്. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച സമയത്തുള്ളതും മോദി അമേരിക്ക സന്ദര്‍ശിച്ച സമയത്തുള്ളതുമായ സംഭവങ്ങള്‍ ചേര്‍ത്താണ് രണ്ട് മിനുട്ടില്‍ താഴെയുള്ള വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍- അമേരിക്കന്‍ വോട്ടുബാങ്കാണ് ഇതിന്റെ ലക്ഷ്യം. നേരന്ദ്ര മോദി അമേരിക്കയെ പ്രശംസിച്ച് സംസാരിക്കുന്ന ഭാഗങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.”അമേരിക്ക ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്നു, ഞങ്ങളുടെ പ്രചാരണത്തിന് ഇന്ത്യന്‍ അമേരിക്കക്കാരുടെ വലിയ പിന്തുണയുണ്ട്!” എന്നാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കിട്ടുകൊണ്ട് ട്രംപ് വിക്ടറി ഫിനാന്‍സ് കമ്മിറ്റിയുടെ ചുമതലയുള്ള കിംബര്‍ലി ഗില്‍ഫോയ്ല്‍ പറഞ്ഞിരിക്കുന്നത്.നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിനായി വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് റിപ്പബ്ലിക് പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും നടത്തുന്നത്.സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജോ ബൈഡനേയും കമലാ ഹാരിസിനെയും അധിക്ഷേപിച്ച് നിരവധി തവണ ട്രംപ് രംഗത്തെത്തിയിരുന്നു. കമലയെ ജോ ബൈഡന്‍ തെരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നുമുള്ള ട്രംപിന്റെ പ്രസ്താവന വലിയ വിവാദത്തിന് വഴിയൊരിക്കിയിരുന്നു.

ഡാലസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയുടെ ഇടവകദിനാഘോഷവും കാര്‍ഷിക വിളവെടുപ്പ് മഹോത്സവവും വേറിട്ടതാക്കി
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ലിയു പ്രൊവിന്‍സ് ഭാരവാഹികളെ തെരഞ്ഞെടുത്തു
കാലിഫോര്‍ണിയയില്‍ കാട്ടുതീ വിനാശംതുടരുന്നു : സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്
കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ ചികിത്സയ്ക്ക് ഉത്തരവിട്ട് ട്രംപ്
ഡാളസ് ഗുരുവായൂരപ്പന്‍ ക്ഷേത്ത്രതില്‍ വിനായക ചതുര്‍ഥി
കോവിഡ്; പ്രധാന ചികിത്സാ മുന്നേറ്റം ഇന്ന് ട്രംപ് പ്രഖ്യാപിച്ചേക്കും
പ്രസിഡന്റ് ട്രംപ് വിശ്വസിക്കാന്‍ കൊള്ളാത്തവനും തത്വങ്ങളില്ലാത്തവനുമെന്ന് സഹോദരി
കോവിഡിനൊപ്പം രണ്ട് ചുഴലിക്കാറ്റുകളും ഭീഷണിയായി അമേരിക്കന്‍ സംസ്ഥാനങ്ങള്‍
ജോ ബൈഡന്‍ ജയിച്ചാല്‍ അമേരിക്കയുടെ നിയന്ത്രണം ചൈനയുടെ കൈയ്യിലെത്തുമെന്ന് ട്രംപ്