ഇന്ത്യന്‍ റെസ്റ്ററന്റിനു നേരെ ആക്രമണം

അമേരിക്കന്‍ സംസ്ഥാനമായ ന്യൂമെക്സിക്കോയിലെ സാന്റാഫി സിറ്റിയിലെ ഇന്ത്യന്‍ റെസ്റ്ററന്റിനു നേരെ ആക്രമണം. അക്രമികള്‍ ഭക്ഷണശാലയിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും വംശീയ മുദ്രാവാക്യങ്ങള്‍ പെയിന്റ് ഉപയോഗിച്ച് എഴുതുകയും ചെയ്തു. ഏറെക്കാലമായി ന്യൂമെക്സിക്കോയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പാലസ് റെസ്റ്ററന്റ് ആണ് തകര്‍ത്തത്. നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകുക’ തുടങ്ങിയവയാണ് എഴുതിവെച്ചിരുന്നത്. സാന്റാഫി മേയര്‍ അലന്‍ വെമ്പര്‍ ഇന്ത്യന്‍ ഭക്ഷണശാലകള്‍ക്കു നേരേ നടന്ന ആക്രമണത്തെ അപലപിച്ചു. ആക്രമണത്തില്‍ പ്രാദേശിക സമൂഹവും ഇന്ത്യന്‍ അമേരിക്കന്‍ വംശജരുമടക്കം ഭീതിയിലാണ്.