ആശങ്കയൊഴിയാതെ ലോകം; രോഗവ്യാപനം അതിവേഗത്തില്‍

ലോകത്ത് അതിവേഗതയില്‍് കോവിഡിന്റെ വ്യാപനം വര്‍ദ്ധിക്കുന്നു. അമേരിക്കയില്‍ ചില സംസ്ഥാനങ്ങളില്‍ 24 മണിക്കൂറിനിടെ 7,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ടിലേക്ക്. അമേരിക്കയില്‍ കാലിഫോര്‍ണിയ, ഫ്‌ലോറിഡ, ടെക്‌സസ് എന്നീ സംസ്ഥാനങ്ങളിലായി 7,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം ഞെട്ടിക്കുന്ന കണക്കുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേ സമയം രാജ്യത്തിന്റെ ആകെ രോഗബാധിതരുടെ എണ്ണം 27,27,853 ആയി ഉയര്‍ന്നു. മരണസംഖ്യ 1,30,106 കടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മാസ്‌ക്ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധം. ചില സംസ്ഥാനങ്ങളില്‍ ബാറുകള്‍, പാര്‍ക്കുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ താല്‍കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ ബ്രസീല്‍, റഷ്യ എന്നിവിടങ്ങളിലാണ് രോഗവ്യാപനം എറ്റവും കൂടുതലുള്ളത്. അതേ സമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 10,5,74,398 ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,13,143 ആയി. 57,83,996 പേരാണ് ഇതുവരെ രോഗ മുക്തി നേടിയത്.