ആര്‍ട്ട് ലവേര്‍സ് ഓഫ് അമേരിക്കയുടെ വെബിനാറില്‍ വയലാര്‍ ഗാനങ്ങളുമായി വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ

കോവിഡ് എന്ന മഹാമാരി നല്‍കിയ ഈ കഠിനകാലത്തു, അമേരിക്കയിലുള്ള പ്രവാസികളുമായി സൗഹൃദം പങ്കുവെക്കാനും, നമ്മുടെ ഉള്ളില്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന വയലാര്‍ ഗാനങ്ങളുടെ ആ മനോഹര തീരത്തേക്ക് നമ്മെ കൂട്ടികൊണ്ടു പോകുവാനുമായി എത്തുന്നത് പ്രസിദ്ധ സിനിമ ഗാന രചയിതാവും വയലാറിന്റെ പുത്രനുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയാണ്. പ്രസ്തുത പരിപാടിയില്‍ പ്രമുഖ പിന്നണി ഗായകനും ദേവരാജന്‍ മാഷിന്റെ പ്രിയ ശിഷ്യനുമായ സുദീപ് കുമാറും നമ്മോടൊപ്പം ചേരുന്നു.കൂടാതെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചതയായ ഗായിക ലക്ഷ്മി നായരും, സംഗീത പ്രേമിയും ഗായകനുമായ ബോബി ബാലും ചേരുമ്പോള്‍ ഈ പരിപാടി ഒരു ഗാനവിരുന്നാകും എന്നതില്‍ തര്ക്കമില്ല. വയലാര്‍ എന്ന പ്രതിഭാധനന്റെ വിരല്‍ത്തുമ്പില്‍ നിന്നും പിറവിയെടുത്ത ഓരോ വരികളും വളരെ അര്‍ത്ഥ സമ്പന്നവും ഹൃദ്യവും തലമുറകളോളം ഹരിതശോഭയോടെ നിലനില്‍ക്കുന്നതുമാണ്. എത്ര തലമുറകള്‍ കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ നിത്യ ഹരിത ഗാനങ്ങള്‍ തന്നെ ആയിരിക്കും. ദൈവം കനിഞ്ഞനുഗ്രഹിച്ച കവികളില്‍ ഒരാളാണ് വയലാര്‍ എന്ന മഹാകവി. മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല അദ്ദേഹത്തെ അതെ വയലാര്‍ നമുക്ക് മുന്നില്‍ വരച്ചു തന്ന കല്പനകള്‍ക്കു കല്പാന്തകാലത്തോളം മരണമില്ല, കൊറോണകാലം വീട്ടില്‍ ഇരിക്കുന്ന എല്ലാവര്‍ക്കും മനസ്സിനെ ഉല്ലാസഭരിതമാക്കാന്‍ വയലാറിന്റെ അക്ഷരകൂട്ടുകള്‍ക്കു സാധിക്കും. വയലാര്‍ ഗാനങ്ങള്‍ കേട്ടാലും കേട്ടാലും മതിവരാത്ത ഈ നിത്യ ഹരിത ഗാനങ്ങള്‍ നമ്മില്‍ എന്നും മുഴങ്ങിക്കൊണ്ടേയിരിക്കും. അതിലേക്കാണ് ആര്‍ട്ട് ലവേര്‍സ് ഓഫ് അമേരിക്ക നിങ്ങളെ ക്ഷണിക്കുന്നത്. ആര്‍ട്ട് ലവേര്‍സ് ഓഫ് അമേരിക്കയുടെ നേതൃത്വത്തില്‍ ഈ ശനിയാഴ്ച (7 – 4 -20 ) രാവിലെ പതിനൊന്നരക്ക് (11 . 30 ) ഈസ്റ്റേണ്‍ ടൈം) 10.30 ന് (CT time ) കൂടുന്ന ടെലി കോണ്‍ഫ്രന്‍സ് കാളില്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുമായി സംവദിക്കാം.