അമേരിക്ക നേപ്പാളുമായി ചർച്ച നടത്തി

ഇന്ത്യ – ചൈന, ഇന്ത്യ– നേപ്പാൾ അതിർത്തിത്തർക്കങ്ങൾ രൂക്ഷമായിരിക്കെ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്ക്‌ പോംപിയോ നേപ്പാൾ വിദേശ മന്ത്രി പ്രദീപ്‌ ഗ്യവാലിയെ ഫോണിൽ വിളിച്ച്‌ ചർച്ച നടത്തി. കോവിഡ്‌ പ്രതിസന്ധിയാണ്‌ ചർച്ച ചെയ്‌തതെന്നാണ്‌ ഇരുപക്ഷവും അറിയിച്ചത്‌.

കോവിഡ്‌ പ്രതിരോധത്തിന്‌ അമേരിക്ക നേപ്പാളിന്‌ ലഭ്യമാക്കിയ 73 ലക്ഷം ഡോളറിന്റെ (88, 27,99,220 നേപ്പാൾ രൂപ) സഹായം അവലോകനം ചെയ്‌തു. അമേരിക്ക മില്ലെനിയം ചലഞ്ച്‌ കോർപറേഷനിലൂടെ വാഗ്ദാനം ചെയ്‌ത 50 കോടി ഡോളറിന്റെ ഗ്രാന്റ്‌ സ്വീകരിക്കുന്നതിൽ നേപ്പാൾ കമ്യൂണിസ്റ്റ്‌ പാർടിയിൽ എതിർപ്പുള്ള സാഹചര്യത്തിലാണ്‌ കടുത്ത ചൈനാ വിരുദ്ധനായ പോംപിയോ വിളിച്ചത്‌.