അമേരിക്കൻ സൈനിക വാഹനം ആക്രമിച്ചയാൾക്ക് ജീവപര്യന്തം

കുവൈത്ത് സിറ്റി: കുവൈത്തില്‍ അമേരിക്കന്‍ സൈനിക വാഹനം ആക്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ഇബ്രാഹിം സുലൈമാന്‍ (32) എന്ന ഇൗജിപ്ത് പൗരനാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. പ്രതി തീവ്രവാദ സംഘടനയായ െഎസിസില്‍ ചേരുകയും അമേരിക്കന്‍ സൈനിക വാഹനത്തിന് നേരെ ബോധപൂര്‍വം ആക്രമണം നടത്തുകയും ചെയ്തതായി കോടതി പറഞ്ഞു. 2016 ഒക്ടോബറില്‍ സിക്സ്ത് റിങ് റോഡിലാണ് കേസിനാസ്പദമായ സംഭവം.സ്ഫോടക വസ്തുക്കള്‍ നിറച്ച മാലിന്യ ശേഖരണ വാഹനം അഞ്ച് അമേരിക്കന്‍ സൈനികര്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കുവൈത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആദ്യ ആക്രമണമായിരുന്നു ഇത്.