അമേരിക്കയില്‍ കോവിഡ് പിടിമുറുക്കുന്നു

ലോകത്ത് കോവിഡിന് ശമനമില്ല. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി എണ്‍പത്തിയഞ്ച് ലക്ഷത്തിലേക്കടുക്കുന്നു. മരണസംഖ്യ 7 ലക്ഷത്തിലേക്കും. അതേ സമയം അമേരിക്കയില്‍ കോവിഡ് ബാധിതര്‍ 49 ലക്ഷത്തിലേക്കടുക്കുന്നു. മരണം ഒന്നര ലക്ഷം കവിഞ്ഞു. അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചവരുട എണ്ണം 49 ലക്ഷത്തിലേക്കടുക്കുന്നു. ഇതുവരെ 48,62,500 ലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം മൂലം മരിച്ചവരുടെ എണ്ണം 1,58,9600 പിന്നിട്ടു. 24,48,200 ല്‍ പരം ആളുകള്‍ക്ക് ഇതുവരെ രോഗം ഭേതമായിട്ടുണ്ട്. എന്നാല്‍ 22,55,200 ലധികം ആളുകള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. രോഗബാധിതര്‍ ഏറ്റവും കൂടുതര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാലിഫോര്‍ണിയയിലാണ്. ഫ്‌ലോറിഡ,ടെക്‌സസ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. അതേ സമയം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഫ്‌ലോറിഡയിലാണ്. ഫ്‌ലോറിഡ കഴിഞ്ഞാല്‍ കാലിഫോര്‍ണിയ, ജോര്‍ജ്ജിയ, ടെക്‌സസ്, ന്യൂയോര്‍ക് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് കോവിഡ് ബാധിതര്‍ 1,84,75,100 കടന്നു. മരണസംഖ്യ 6,98,200 പിന്നിട്ടു. 1,17,00,000 ല്ക്ഷത്തിലധികം ആളുകള്‍ക്ക് അസുഖം ഭേതമായി. 60,76,300 ലധികം ആളുകള്‍ ഇപ്പോഴും ചികിത്സയിലാണ്.