അമേരിക്കക്ക് സഹായവുമായി വിയറ്റ്നാം

കോവിഡ് പ്രതിരോധത്തില്‍ അമേരിക്കക്ക് സഹായവുമായി വിയറ്റ്നാം. 4,50,000 വ്യക്തിഗത സുരക്ഷ ഉപകരണങ്ങളാണ് വിയറ്റ്നാം അമേരിക്കയില്‍ എത്തിച്ചത്. വിയറ്റ്നാം നിര്‍മിത പി.പി.ഇ കിറ്റുകള്‍ ഉള്‍പ്പെടെ സഹായം അമേരിക്കയില്‍ എത്തിച്ചതായി ഹാനോയിയിലെ യു.എസ് എംബസി വ്യക്തമാക്കി. നേരത്തെ റഷ്യ, ചൈന ഉള്‍പ്പെടെ രാജ്യങ്ങളും അമേരിക്കക്കു സഹായവുമായെത്തിയിരുന്നു. യു.എസില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്വയം സുരക്ഷ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പ്രതിരോധ സംവിധാനങ്ങള്‍ തികയാത്ത സാഹചര്യത്തിലാണ് വിയ്റ്റനാമിന്റെ സഹായം. നേരത്തെ, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് 5,50,000 മാസ്‌ക്കുകള്‍ വിയറ്റ്നാം സംഭാവന ചെയ്തിരുന്നു. 260 പേര്‍ക്കാണ് വിയറ്റ്നാമില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.